Ponmudi Dam
തലേ ദിവസത്തെ മൂന്നാർ  ട്രിപ്പ്‌ കഴിഞ്ഞ് അടിമാലിയിൽ ആയിരുന്നു സ്റ്റേ.പിറ്റേന്ന്  രാവിലെ  ഒരു ഐഡിയ പ്രകൃതി ഭംഗി ആസ്വദിച്ച് കാണാത്ത സ്ഥലങ്ങൾ കവർ ചെയ്ത് ബസിൽ ഒരു കറക്കം പെട്ടെന്ന് റെഡി ആയി രാവിലെ 9 മണിക്ക് പൂപ്പാറ ബസിൽ അടിമാലിയിൽ നിന്ന് യാത്ര തിരിച്ചു  37 രൂപ ടിക്കറ്റ്‌.
 വെള്ളത്തൂവൽ വഴി പൊന്മുടി ഡാം കണ്ട് രാജാക്കാട് രാജകുമാരി വഴി 11 മണിക്ക് പൂപ്പാറ എത്തി കേരളത്തിലെ ഏലക്ക ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സ്ഥലമാണെന്ന് അവിടെനിന്നും അറിഞ്ഞു പൂപ്പാറ ടൌണിൽ ഏലക്ക സംഭരണ സൊസൈറ്റിയിൽ നിന്നും  കുറച്ച്  ഏലക്കയും വാങ്ങി 1 കിലോയ്ക്ക് 800 രൂപ എന്നിരുന്നാലും നല്ല സുഗന്ധമുള്ള ഏലക്ക.

Cardamom garden

അവിടെ നിന്നും 11.30 നു തേനിക്ക് യാത്ര തിരിച്ചു  38 രൂപ ടിക്കറ്റ്‌ ബൊഡിമെട്ടുവരെ എലതോട്ടതിലൂടെ യാത്ര തുടർന്ന് ചുരം ഇറങ്ങുകയാണ് അവിടെ 10 മിനുട്ട് ബ്രേക്ക്‌ ഉണ്ട് ഡ്രൈവർ ചായകുടിക്കാൻ പോയി ബസിൽ എല്ലാരും തന്നെ തമിഴ്നാട്ടുകാർ അവിടെ നിന്ന് തേനിയിലേക്കുള്ള ചുരം  കാണാം.



Bodimettu-Theni churam from bodimettu
അതിമനോഹരമായ കാഴ്ച്ച  വിശാലമായി പറന്നു കിടക്കുന്ന തമിഴ്നാടിന്റെ കൃഷിയിടങ്ങൾ. യാത്ര തുടർന്നു ചുരം ഇറങ്ങാൻ തുടങ്ങി നല്ല റോഡ്‌  റോഡിനിരുവശവും ഇടതൂർന്ന പച്ചപ്പ്‌ ഇതുവരെ കണ്ട ചുരങ്ങളിൽ നിന്നെല്ലാം മനോഹരമായിരുന്നു ഈ കാഴ്ച ചുരം തീരുന്നിടത്താണ്  ബോടിനായ്ക്കന്നുർ . അവിടുന്ന് വീർപാണ്ടി വഴി   1.15 നു തേനിയിൽ എത്തി.

To theni from bodimettu in KSRTC
 പുറത്തു നല്ല ചൂടും പൊടിയും നഗരത്തിന്റെ തിരക്കും തിരക്കും.  അവിടെനിന്നു കമ്പത്തിനു  യ്യാത്ര തുടർന്നു  22 രൂപ രൂപ  ടിക്കറ്റ്‌.  നീണ്ടു നിവർന്ന് കിടക്കുന്ന റോഡ്‌ ഇരുവശവും കൃഷി ഭൂമി തെങ്ങിന്തോപ്പുകൾ വാഴ മാവ് വിവിധതരം പച്ചക്കറികൾ ഇവയെല്ലാം റോഡിനിരുവശവും ധാരാളം കാണാം അകലെ കാറ്റാടിപ്പാടം കാറ്റാടി യന്ധ്രങ്ങൾ ചെറുതായി കറങ്ങുന്നുണ്ട്. 2.20  നു ബസ് കമ്പത്ത് എത്തി.

theni town
തിരക്ക് കുറഞ്ഞ ഒരു നഗരം ചൂടിനൊരു കുറവും ഇല്ല. ലഘു ഭക്ഷണം കഴിച്ച് 2.30 നു കുമളി KSRTC യിൽ കയറി 16 രൂപ ടിക്കറ്റ്‌ കുമിളിക്ക് യാത്ര തിരിച്ചു ഏതാനും ദൂരം പിന്നിട്ട ശേഷം ചുരം കയറാൻ തുടങ്ങി ചെറിയൊരു ചുരം അത്ര ആകര്ഷനീയമായി തോന്നിയില്ല ഇരുവശവും വനം ചുരം കയറി 3.10 നു ബസ്‌ കുമിളിയിലെത്തി കേരളത്തിന്റെ കാലാവസ്ഥ തിരികെ എത്തി. സാധാരണ ഒരു ടൌണ്‍.

അവിടെ നിന്നും 03.20 നു കാഞ്ഞിരപള്ളിക്ക് ബസ്‌ കയറി 61 രൂപ ടിക്കറ്റ്‌. നീണ്ട ഒരു യാത്രയാണ് സ്പ്രിംഗ് വാലി, വണ്ടിപെരിയാർ, പാമ്പനാർ, പിന്നിട്ട ബസ്‌ തേയില തോട്ടങ്ങൾക്കിടയിലൂടെ പീര്മേട്‌, കുട്ടിക്കാനം വഴി യാത്ര തുടർന്നു കട്ടിക്കാനം എത്തിയപ്പോൾ തണുപ്പ് ചെറുതായി കൂടി മുൻസീറ്റിൽ ഇരുന്നതിനാൽ തന്നെ ഡ്രൈവറുടെ സാഹസികങ്ങളും കാഴ്ച്ചകളും ആവോളം ആസ്വദിച്ചു. തുടർന്ന് തേയിലത്തോട്ടങ്ങൾ റബ്ബർ തോട്ടങ്ങളിലെക്ക് വഴിമാറി തണുപ്പും അകന്നു. മുണ്ടക്കയം 5 മണിക്ക് എത്തി തുടർന്ന് സാധാരണമായ കാഴ്ചകൾ പിന്നിട്ട് കാഞ്ഞി രപ്പള്ളി വഴി ബസ്‌ കോട്ടയത്തെത്തി യാത്രക്ക് വിരാമം ഇരുട്ട് ശക്തിയാര്ജിച്ചു.

Gallery