Ponmudi Dam |
വെള്ളത്തൂവൽ വഴി പൊന്മുടി ഡാം കണ്ട് രാജാക്കാട് രാജകുമാരി വഴി 11 മണിക്ക് പൂപ്പാറ എത്തി കേരളത്തിലെ ഏലക്ക ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സ്ഥലമാണെന്ന് അവിടെനിന്നും അറിഞ്ഞു പൂപ്പാറ ടൌണിൽ ഏലക്ക സംഭരണ സൊസൈറ്റിയിൽ നിന്നും കുറച്ച് ഏലക്കയും വാങ്ങി 1 കിലോയ്ക്ക് 800 രൂപ എന്നിരുന്നാലും നല്ല സുഗന്ധമുള്ള ഏലക്ക.
Cardamom garden |
അവിടെ നിന്നും 11.30 നു തേനിക്ക് യാത്ര തിരിച്ചു 38 രൂപ ടിക്കറ്റ് ബൊഡിമെട്ടുവരെ എലതോട്ടതിലൂടെ യാത്ര തുടർന്ന് ചുരം ഇറങ്ങുകയാണ് അവിടെ 10 മിനുട്ട് ബ്രേക്ക് ഉണ്ട് ഡ്രൈവർ ചായകുടിക്കാൻ പോയി ബസിൽ എല്ലാരും തന്നെ തമിഴ്നാട്ടുകാർ അവിടെ നിന്ന് തേനിയിലേക്കുള്ള ചുരം കാണാം.
Bodimettu-Theni churam from bodimettu |
To theni from bodimettu in KSRTC |
theni town |
അവിടെ നിന്നും 03.20 നു കാഞ്ഞിരപള്ളിക്ക് ബസ് കയറി 61 രൂപ ടിക്കറ്റ്. നീണ്ട ഒരു യാത്രയാണ് സ്പ്രിംഗ് വാലി, വണ്ടിപെരിയാർ, പാമ്പനാർ, പിന്നിട്ട ബസ് തേയില തോട്ടങ്ങൾക്കിടയിലൂടെ പീര്മേട്, കുട്ടിക്കാനം വഴി യാത്ര തുടർന്നു കട്ടിക്കാനം എത്തിയപ്പോൾ തണുപ്പ് ചെറുതായി കൂടി മുൻസീറ്റിൽ ഇരുന്നതിനാൽ തന്നെ ഡ്രൈവറുടെ സാഹസികങ്ങളും കാഴ്ച്ചകളും ആവോളം ആസ്വദിച്ചു. തുടർന്ന് തേയിലത്തോട്ടങ്ങൾ റബ്ബർ തോട്ടങ്ങളിലെക്ക് വഴിമാറി തണുപ്പും അകന്നു. മുണ്ടക്കയം 5 മണിക്ക് എത്തി തുടർന്ന് സാധാരണമായ കാഴ്ചകൾ പിന്നിട്ട് കാഞ്ഞി രപ്പള്ളി വഴി ബസ് കോട്ടയത്തെത്തി യാത്രക്ക് വിരാമം ഇരുട്ട് ശക്തിയാര്ജിച്ചു.
Gallery
No comments:
Post a Comment